എനിക്കെന്റെ കർത്താവുണ്ടല്ലോ
എനിക്കെന്റെ യേശുവുണ്ടല്ലോ
മാറാത്ത വചനമുണ്ടല്ലോ
തീരാത്ത സ്നേഹമുണ്ടല്ലോ
1 ഇവിടെ ഞാൻ ഏകനാണെന്നോ
ആരും തുണയായ് ഇല്ലെന്നോ
ഉള്ളിൽ പിശാചു മന്ത്രിച്ചാൽ
എനിക്കെന്റെ കർത്താവുണ്ടല്ലോ;- എനി...
2 ഓളങ്ങളേറി വന്നാലും
മുങ്ങുമാറായി എന്നാലും
യേശുവിൻ നാമമുണ്ടല്ലോ
ഉന്നത നാമമുണ്ടല്ലോ;- എനി...
3 അഗ്നി അതലറി വന്നാലും
ആഴി കവിഞ്ഞു വന്നാലും
അഗ്നിയെ ശാന്തമാക്കുന്നോൻ
ആഴിമേൽ നടന്നു വന്നോൻ;- എനി...
4 മാറായിൻ രാത്രികളിലും
യോർദ്ദാന്റെ തീരങ്ങളിലും
ചാരുവാൻ യേശുവുണ്ടല്ലോ
മാറാത്ത കർത്തനുണ്ടല്ലോ;- എനി...