ഉണരുക സഭയെ ഉണരുക സഭയെ
കാന്തൻ വരവിനായി
ഉയർത്തുക ശിരസ്സേ ഉയർത്തുക ശിരസ്സേ
മണവാളൻ വരവിനായി
കാഹളങ്ങൾ മുഴങ്ങീടുമേ
ദൂതർ വീണ മീട്ടീടുമെ
വേഗം ഒരുങ്ങിടാം സോദരരെ
നാമും പറന്നിടാൻ നേരമതായ്
നൊടിനേരത്തേക്കുള്ള കഷ്ടം
മാറീടുംനിത്യകനാനിൽ
മർത്യതയുള്ള ശരീരം
മാറീ നാം വാനിൽ പറക്കും
ആമോദത്താൽ ചേർന്നുപാടാം
ശുദ്ധരോടൊത്തങ്ങു ചേരാം
കർത്തനോടൊത്തു വസിക്കാം
നിത്യനിത്യയുഗം വാഴാം - ഉണരുക
കൂടാരമാകും ഭവനം
വിട്ടു നാം വേഗം പോയീടും
കൈപ്പണിയല്ലാത്ത ഗേഹം
പ്രാപിക്കും നാം അതിവേഗം-ആമോദ...
കഷ്ടതയില്ലാത്ത നാട്
മൃത്യുവില്ലാത്തൊരു വീട്
രാപ്പകലില്ലാത്ത ദേശം
കാന്തനൊരുക്കുന്നു വാനിൽ;- ആമോദ...