യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കു
യേശുവേ നിൻ തിരു സ്നേഹം മാത്രം
പുകഴുവാൻ ഒന്നും ഇല്ലിയേഴയ്ക്കു
യേശുവേ നിൻ ദിവ്യ കരുണ മാത്രം
ഇനിയും കാക്കണം ഇനിയും പുലർത്തണം
ഇനിയും നടത്തണം തിരുഹിതംപോൽ (2 )
കാലുകൾ ഏറെ വഴുതിടുമെന്നെൻ
ഹൃദയത്തിൽ തോന്നിടും വേളകളിൽ
കാലിനു ദീപമായി പാതയ്ക്കൊളിയായ്
തിരുവചനം എന്നെ നടത്തിടേണം (2)
യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കു
യേശുവേ നിൻ തിരു സ്നേഹം മാത്രം
ആത്മാവിൽ ആനന്ദിച്ചാർത്തിടുവാനായ്
കാല്വരിദര്ശനം എന്നും മുമ്പിൽ
കണ്ടിടുവാനായ് ക്രപയേകിടേണം
പ്രാർത്ഥിക്കുവാൻ എന്നെ പഠിപ്പിക്കണം (2)
യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കു
യേശുവേ നിൻ തിരു സ്നേഹം മാത്രം
പുകഴുവാൻ ഒന്നും ഇല്ലിയേഴയ്ക്കു
യേശുവേ നിൻ ദിവ്യ കരുണ മാത്രം
ഇനിയും കാക്കണം ഇനിയും പുലർത്തണം
ഇനിയും നടത്തണം തിരുഹിതംപോൽ (2 )