മാറാനാഥാ നമ്മുടെ യേശു വേഗം വരും (2)
നിനച്ചിടാത്ത നേരത്തില്‍ മധ്യാകാശത്ത് താൻ വന്നീടും (2)
നമ്മെ ചേര്‍പ്പാൻ ദൂതഗണമൊത്ത് മേഘത്തിൽ വന്നീടുമേ
വേഗം നാം വാനിൽ പറന്നുയരും
1 എന്നെ ജീവകിരീടം അണിയിപ്പാൻ
മുള്‍ക്കിരീടധാരിയായ എന്‍ പ്രിയനേ
എന്‍ ഹിതമെല്ലാം നീങ്ങിടട്ടേ
ആ നിത്യതക്കായുള്ള് വാഞ്ചിക്കട്ടെ
2 ഇന്നത്തെ ദുഃഖങ്ങള്‍ ക്ഷണികം
ആ നല്ല നാളെയെ ഓര്‍ക്കുമ്പോൾ
എന്‍ ദുഃഖങ്ങള്‍ എല്ലാം ഓടി മറയുന്നേ
ആ നിത്യതയെ ആത്മാവിൽ കണ്ടിടുമ്പോൾ