1 കാൽവറി ക്രൂശിലിതാ യേശുനാഥൻ
എന്റെ പാപങ്ങൾക്കായി തന്നെ യാഗമാക്കുന്നു
എൻകുരിശുവഹിച്ചുവൻ വേദന സഹിച്ചു(2) ദൈവ
കോപതീയിൽ ദഹിച്ചേശുനാഥാ
നാഥാ....നാഥാ....യേശുനാഥാ....
കാൽവറി ക്രൂശിലിതാ യേശുനാഥൻ..
2.സ്യഷ്ടിയാംമാനവരാരും നഷ്ടമായി പോകാതെ
ദുഷ്ടന്റെ വലയിൽനിന്നു സ്പഷ്ടമായി വരാൻ
താതന്റെ ഇഷ്ടംക്രൂശിൽ നിഷ്ഠയായി അനുസരിച്ചു
കഷ്ടത തുഷ്ടിയായ്മരിച്ചേശുദേവ
ദേവാ....ദേവാ.... യേശുദേവാ....
കാൽവറി ക്രൂശിലിതാ യേശുനാഥൻ..
3.തന്നെത്താനൊഴിച്ചുതാൻ തന്നത്താൻ താഴ്ത്തിയും
മൂന്നുനാൾ ഭൂവിനുള്ളിൽ ഇറങ്ങി താൻ
മരണാധികാരിയെനിത്യം ജയിച്ചുയിർത്തുജീവിച്ച്
മണവാളരാജാവായിവരും യേശുകാന്തൻ
കാന്താ... കാന്താ... യേശുകാന്താ...
കാൽവറി ക്രൂശിലിതാ യേശുനാഥൻ..
എന്റെ പാപങ്ങൾക്കായി തന്നെ യാഗമാക്കുന്നു.