1 കർത്താവിൻ പ്രിയ സ്നേഹിതരേ
ക്രിസ്തുവിലായോ നീ ക്രിസ്തുവിൻ വെളിയ്ക്കോ
2 ക്രിസ്തീയപേരുണ്ടായിരിക്കാം
ക്രിസ്തുവിൽ നിന്നു നീ ദൂരത്തായിരിക്കാം
3 സ്നാനമേറ്റവനായിരിക്കാം
മാനസം മാറാത്ത ശീമോനായിരിക്കാം
4 തിരുവത്താഴം കൊണ്ടിരിക്കാം
തിരുമേനിയകത്തില്ലെന്നുമിരിക്കാം
5 പള്ളിയിൽ പോകുമെന്നിരിക്കാം
കള്ളഭക്തരാം പരീശരായിരിക്കാം
6 യോഗത്തിന്നംഗമായിരിക്കാം
ലോകത്തെ സ്നേഹിക്കും ദേമാസായിരിക്കാം
7 ദൈവവേലയിൽ നീയിരിക്കാം
ദ്രവ്യാർത്തി ഏറുന്നോരാഖാനായിരിക്കാം
8 എണ്ണത്തിൽ ശിഷ്യനായിരിക്കാം
പൊണ്ണപിശാചാം യഹൂദയായിരിക്കാം
9 പുസ്തകം പഠിച്ചെന്നിരിക്കാം
സത്യത്തിൻ ശത്രുവാം ശൗലുമായിരിക്കാം
10 ഭീമ താർക്കികനായിരിക്കാം
ശമര്യസ്ത്രീയെപ്പോൽ പാപത്തിൽ ഇരിക്കാം
11 പ്രവാചകന്റെ പേരിരിക്കാം
ദ്രവ്യക്കൊതിയൻ ബിലെയാമായിരിക്കാം
12 ഹെരോദാവിനെപ്പോലെ നീയും
ഹെരോദ്യമാരെ പരിഗ്രഹിച്ചിരിക്കാം
13 പൗലോസിൻ പ്രസംഗം ശ്രവിച്ച
ഫേലിക്സേ പോൽ രക്ഷാകാലങ്ങൾ കളയാം
14 അഗ്രിപ്പാവിനെപ്പോലെ നീയും
സുഗ്രാഹി എന്നാലും സത്യത്തെ ത്യജിക്കാം
15 ഇന്നേരം എങ്കിലും നീ നിന്റെ
മന്നവൻ വസിപ്പാൻ നിന്നുള്ളം കൊടുക്ക