ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു
ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ല
ആരും ഒരിക്കലും നിനച്ചിട്ടില്ല
1 പാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻ
പാതാള യാത്ര ചെയ്കെ
പാരിതിൽ വന്നതാം പരമസുതൻ എൻ
പാപങ്ങൾ മോചിച്ചല്ലോ(2);- ദൈവം...
2 ഈ ലോക ജീവിതയാത്രയതിൽ വൻ
ഭാരങ്ങളേറിടുമ്പോൾ
ആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക്
നല്ലൊരു സഖിയായവൻ(2);- ദൈവം...
3 സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾ
എന്നുള്ളം നിറഞ്ഞിടുന്നേ
എന്നിരുൾ മാറിടും എന്നഴൽ നീങ്ങിടും
എൻ വീട്ടിൽ എത്തീടുമേ(2);- ദൈവം...