Malayalam Christian Lyrics

User Rating

3.5 average based on 2 reviews.


5 star 1 votes
2 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 798 times.
Kalvari kunnil koluthiya deepam
കാൽവറി കുന്നിൽ കൊളുത്തിയ ദീപം

1 കാൽവറി കുന്നിൽ കൊളുത്തിയ ദീപം
നൂറ്റാണ്ടുകളായ് കത്തിയ ദീപം
ഇന്നും നാളയും കത്തും ദീപം
അണയാത് ഞങ്ങൾ സൂക്ഷിക്കും
അത് തലമുറകൾക്കായ് കൈമാറും(2)

2 ജയ് ജയ് ജയ് ജയ് യേശുവിൻ നാമം
ജയ് ജയ് ജയ് ജയ് സുവിശേഷ മാർഗം
ജയ് ജയ് ജയ് ജയ് കുരിശിന്റെ മാർഗ്ഗം
ജയ് ജയ് ജയ് ജയ് കാൽവറി ദീപം(2)
ആ ആ ആ

3 സുവിശേഷം അതു തകരില്ല
സുവിശേഷം അതു നശിക്കില്ല(2)
അനുദിനം തിരകളായ് നുരഞ്ഞു പൊങ്ങും
കാൽവറി കുരിശിലെ നിണപ്രളയം(2)
ആ ആ ആ

4 സത്യം എന്ന പരിചയെടുത്തു
വചനം എന്ന വാളും എടുത്തു
പിന്നോക്കം തിരിഞ്ഞു നിൽക്കാതെ
യുദ്ധ നിരയിൽ മുന്നേറിടാം(2)
ആ ആ ആ

5 തകരട്ടെ അത് തകരട്ടെ
സാത്താന്റെ കോട്ടകൾ തകരട്ടെ
ഉയരട്ടേ അത് ഉയരട്ടേ
സുവിശേഷ കൊടി ഉയരട്ടേ(2)
ആ ആ ആ

6 സ്നേഹത്തിന്റെ മാർഗ്ഗമിത്
കാരുണ്യത്തിൻ പാദയിത്
തകർന്ന ജീവിത മാനവർക്ക്
അഭയം നൽകും ഗേഹമിത്
ആ ആ ആ

7 പടക്കളത്തിൽ പെട്ടെന്നാലും
പല പല തലകൾ കൊയ്തെന്നാലും
നിണം ചൊരിഞ്ഞീ മണ്ണിൽ നിന്നും
പര ശത കോടികൾ ഉയർന്നു വരും
ആ ആ ആ

8 നമ്മുടെ നേതാവ് യേശുക്രിസ്തു
നമ്മുടെ ചിഹ്നം ക്രൂശാകുന്നു(2)
നമ്മുടെ പൗരത്വം സ്വർഗത്തിൽ
നമ്മുടെ വാക്യാം ഹല്ലേലുയ്യ(2)
ആ ആ ആ

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Kalvari kunnil koluthiya deepam