ദൈവം എന്നും വാണിടുന്നു
തൻ ശക്തിയാൽ ജീവിക്കും നാം
1 ഉന്നതൻ ദൈവത്തെ വിളിച്ചിടുമ്പോൾ
സകലവും ചെയ്യുന്നു നമുക്കുവേണ്ടി
കൈനീട്ടി നമ്മ രക്ഷിക്കും
അയയ്ക്കുന്നു തൻ ദയ വിശ്വസ്തത;-
2 ഭാരങ്ങൾ കർത്തൻമേൽ വെച്ചുകൊൾക
തൻ സ്നേഹം നമ്മെ പരിപാലിക്കും
കുലുങ്ങിപ്പോകാൻ തൻ മക്കളെ
ഒരിക്കലും നാഥൻ വിടുകയില്ല;-
3 ആശ്രയിക്കാം എന്നും അവനിൽത്തന്നെ
പുകഴ്ത്താം ദൈവവചനമെന്നും
ഭയപ്പെടേണ്ടാ തെല്ലും ജഡത്തിനൊന്നും
ചെയ്വാനൊരിക്കലും കഴികയില്ല;-
4 അവനെന്റെ കരങ്ങളെ പിടിച്ചിടുന്നു
നടത്തുന്നു എന്നെ തന്റെ ചിന്തയാൽ
പിന്നെത്തേതിൽ സ്വീകരിക്കും
ആമോദമോടെ തൻ സന്നിധേ;-