രാഗം താളം ആനന്ദമേളം
ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ
രാഗം സാന്ദ്രം പല്ലവിയാകും
ഭാവസംഗീത പുളകങ്ങൾ
വിമലം അവികല നയനം തുറന്നു
സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾ
താതനും സുതനും സുന്ദര ഭൂമിയിൽ
നരനും പാടുന്നു
1 മേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ്
ദർശനത്തിന്റെ കാവ്യ ഭംഗിയിൽമനമിരുന്നിടാറായ്
ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുക
ദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാ
2 സ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാം
പുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുക
പുലരി പുഞ്ചിരി പൂവരങ്ങിന്റെ ഭാവമായീടുക
അപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക