മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം
കൃത്യമായൊരുക്കുക വേഗം.
മൃത്യു വന്നണയുമയ്യോ കർത്തനുറയിൽ നീന്നു മൺ
കട്ടയാം ശരീരമിതാ വെട്ടുവാൻ വാളൂരിടുന്നു.
ഉന്നത ദേവവചനമാമിതു നിനക്കു
ഇന്നറിയിച്ചിടുന്നയ്യോ നീ
മന്നർ മന്നനാം മശീഹാ സന്നിധിയിൽ നിൻ മരണം
വന്ന പിൻ നിൽക്കേണ്ടതെന്നു ഉന്നിയുണർന്നെഴുന്നേൽക്ക
വെട്ടുവാൻ വാൾ മിനുക്കുന്നയ്യോ നിൻ കണ്ഠമതിൽ
തിട്ടമായ് വന്നു വീണീടുമേ
എത്രയും നിൻ നല്ല മേനിയത്രയും വേഗം പുഴുത്തു
കഷ്ടമഴിയുന്നതിന്നടുത്തിരിക്കുന്നയ്യോ കാലം
മെത്തയിൽ കിടന്ന നിൻ ദേഹം അയ്യോ നാളെ
വെട്ടിയോർ കുഴിയിൽ കിടക്കും
ചത്ത നിൻ മേനിയെ തിന്നു തൃപ്തി വരുവതിന്നായ്
കാത്തിരിക്കുന്നേ പുഴുക്കളുറ്റു ചിന്ത ചെയ്ക മൂഢാ
പുത്രകളത്രങ്ങളും നിന്റെ മിത്ര വർഗ്ഗവും
ചുറ്റിനിന്നു കണ്ണീർ തൂകവെ
കെട്ടി വലിച്ചീടും കഫം വട്ടമായുരുട്ടും കണ്ണും
വിട്ടകന്നു നിന്നിൽ നിന്നു തിട്ടമായ് പോയീടും ജീവൻ