എനിക്കൊരു ഉത്തമ ഗീതം
എന്റെ പ്രിയനോട് പാടുവനുണ്ട് ..
യേശുവിനായെഴുതിയ ഗീതം...
ഒരു പനിനീർ പൂ പോലെ മൃതുലം...
എന്റെ ഹൃദയത്തെ തോടുവാൻ
മുറിവിൽ തലോടുവാൻ
യേശുവേ പോലാരെയും ഞാൻ കണ്ടത്തില്ലാ..
ഇത്രയേറെ അനന്തം എൻ ജീവിതത്തിൽ ഏകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ.....
പതിനായിരത്തിൽ അതി ശ്രേഷ്ഠൻ....
എനിക്ക് ഏറ്റം പ്രിയമുള്ള നാഥൻ
എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ...
സർവാൻഗ സുന്ദരൻ യേശു...
(എനിക്ക് ഒരു ഉത്തമ )
മരുഭൂമിയിൽ.. അർധപ്രാണൻ ആയി
ഒരു കണ്ണും കാണാതെ വിതുംബിയപ്പോൾ
സ്നേഹ കോടിയിൽ എന്നെ മറച്ചു
ഓമന പേര് ചൊല്ലി എന്നെ മാരോട്‌നചൂ...
(എന്റെ ഹൃദയത്തെ തൊടുവാൻ)