എന്നെ സ്നേഹിക്കും എന്നേശുവേ
എന്നെന്നും നീ മാത്രം മതി
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
1 അന്ധകാരവേളയിൽ പ്രകാശമായിടണേ
മരണനിഴലിൻ താഴ്വരയിൽ
ജീവൻ പകരേണമേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
2 വചനത്തിന്റെ വെളിച്ചമെന്നിൽ
അധികം നൽകിടേണേ
പ്രാർത്ഥനയിൽ ഉത്തരമായ്
കൂടെ വന്നിടേണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
3 ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾ
സാന്ത്വനമേകീടണേ
ഏകനായ് ഞാൻ മാറിടുമ്പോൾ
താതനായിടണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
4 രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
സൗഖ്യമേകീടണേ
ശത്രുവെന്നോടെതിർത്തീടുമ്പോൾ
കാവലായി വരണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)