ഒരുങ്ങീടുക തൻ പ്രിയ ജനമേ
ഒരുങ്ങീടുക തൻ പ്രിയ ജനമേ
പ്രിയൻ വരവിന്നായ് അതിവാഞ്ചയോടെ
ഒരുങ്ങീടുക തൻ പ്രിയ ജനമേ
മണ്ണിലെ ജീവിതം ദുഃഖങ്ങലല്ലൊ
വിണ്ണിലെ വാസമൊ ആനന്തമേ
ആ നിത്യ വീട്ടിൽ എത്തിടുവാനായ്
ഒരുങ്ങീടുക തൻ പ്രിയ ജനമേ
തൻ ജനം സഹിക്കും കഷ്ടങ്ങലെല്ലാം
നീക്കിടുമേ നാഥൻ നിത്യമായി
പ്രതിഫലം ഏറ്റവും തന്നിടുമേ താൻ
ഒരുങ്ങീടുക തൻ പ്രിയ ജനമേ
നിത്യ യുഗങ്ങൾ ആനന്ദത്തോടെ
നാഥനോടൊപ്പം വസിച്ചിടുവാൻ
വിശുദ്ധമാം ജീവിതം നയിച്ചുകൊണ്ട്
ഒരുങ്ങീടുക തൻ പ്രിയ ജനമേ