Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 355 times.
Vegam varum raajakumaran

vegam varum raajakumaran
iee varavathi vegamakum

1 vegamavan vaanil vannu kaahalam muzhakkum
dehaviyogam kazhinja siddhare’yunarthum
jeevanodirikkum shuddhar thejassiluyirkkum
jeevitham kazhikkum kaanthan ezhu kollam vaanil;-

2 varavinte orukkangal palathum kazhinju
manavalan varavathingaduthallo paarthaal
maninaadam ninte kaathil muzhangunnille prieeya
manavatti manamunarnnorunguka neeyum;-

3 andhakara doothane thaan bandhanam cheythedum
bandhuvayi bhaktharannu bhoomiyil vasikkum
vannu bhoovil vaazhumavan aayiram kollangal
annu paril bhakathar thanne palanam nadathum;-

4 daivaputhran bharikkunna kalamethra shreshdam
dvanthapakshamavidilla paka lavalesham
daivahitham mathramannu nadanneedum desham
daithejasavahichu vilangidum deham;-

5 rogamavidilla thellum shokamathum jeeva
ragamathu thikachangu chonnu kooda vazhcha
reethiyellam svargathulya maayidume annu
rathriyillaa deshamathil sooryaneshu thanne;-

6 balaheena shareerangal balappedumanne
balavaanmar palarannu kuninjeedum thante 
balamulla karangalil amarnnirunnanne-naam
baliyaayi theerename thante hithathinu;-

7 aayiramandathu vegam kadannangu pokum
aandavanuracha pole aandukal thudangum
avasanamathinilla yugaayugam nammal
avan mukhashobha kandu vasicheedum nithyam;-

വേഗം വരും രാജകുമാരൻ

വേഗം വരും രാജകുമാരൻ
ഈ വരവതിവേഗമാകും

1 വേഗമവൻ വാനിൽ വന്നു കാഹളം മുഴക്കും
ദേഹവിയോഗം കഴിഞ്ഞ സിദ്ധരെയുണർത്തും
ജീവനോടിരിക്കും ശുദ്ധർ തേജസ്സിലുയിർക്കും
ജീവിതം കഴിക്കും കാന്തൻ ഏഴു കൊല്ലം വാനിൽ;-

2 വരവിന്റെ ഒരുക്കങ്ങൾ പലതും കഴിഞ്ഞു
മണവാളൻ വരവതിങ്ങടുത്തല്ലൊ പാർത്താൽ
മണിനാദം നിന്റെ കാതിൽ മുഴങ്ങുന്നില്ലേ പ്രീയ
മണവാട്ടി മനമുണർന്നൊരുങ്ങുക നീയും;-

3 അന്ധകാര ദൂതനെ താൻ ബന്ധനം ചെയ്തീടും
ബന്ധുവായി ഭക്തരന്നു ഭൂമിയിൽ വസിക്കും
വന്നു ഭൂവിൽ വാഴുമവൻ ആയിരം കൊല്ലങ്ങൾ
അന്നു പാരിൽ ഭക്തർ തന്നെ പാലനം നടത്തും;-

4 ദൈവപുത്രൻ ഭരിക്കുന്ന കാലമെത്ര ശ്രേഷ്ടം
ദ്വന്തപക്ഷമവിടില്ല പക ലവലേശം
ദൈവഹിതം മാത്രമന്നു നടന്നീടും ദേശം
ദൈതേജസ്സാവഹിച്ചു വിളങ്ങിടും ദേഹം;-

5 രോഗമവിടില്ല തെല്ലും ശോകമതും ജീവ
രാഗമതു തികച്ചങ്ങു ചൊന്നു കൂടാ വാഴ്ച്ച
രീതിയെല്ലാം സ്വർഗ്ഗതുല്യമായിടുമെ അന്നു
രാത്രിയില്ലാ ദേശമതിൽ സൂര്യനേശു തന്നെ;-

6 ബലഹീന ശരീരങ്ങൾ ബലപ്പെടുമന്ന്
ബലവാന്മാർ പലരന്നു കുനിഞ്ഞീടും തന്റെ 
ബലമുള്ള കരങ്ങളിൽ അമർന്നിരുന്നന്ന്-നാം
ബലിയായി തീരേണമേ തന്റെ ഹിതത്തിനു;-

7 ആയിരമാണ്ടതു വേഗം കടന്നങ്ങു പോകും
ആണ്ടവനുരച്ച പോലെ ആണ്ടുകൾ തുടങ്ങും
അവസാനമതിനില്ല യുഗായുഗം നമ്മൾ
അവൻ മുഖശോഭ കണ്ടു വസിച്ചീടും നിത്യം;-

More Information on this song

This song was added by:Administrator on 26-09-2020