Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 423 times.
Anugrahakkadale ezhunnallivarika

anugrahakkadale ezhunnallivarika'yi-
nnanugrahamadiyaril alavenye pakaran
pichalasarppathe nokkiya manujar-
kkokkeyumanugraha jeevan nee nalkiye

1 ennil ninnu kudichedunnor vayattil ni-
'nnanugraha jala’nadi ozhukumennaruli nee
panthrandapposthlanmaril kudadyamaay
penthekkosthin nalilozhukiya van nadi;-

2 aathmari kudathengane jeevikkum
deshangal varandupoy daivame kaanane
yovel pravachakan uracha nin vagdatham
njangalilinnu nee nivrthiyakkeedenam;-

3 parishudhakaryasthan njangalil vannella-
kkuravukal therkkanam karunayin nadiye
vettilum nattilum vazhiyilum puzhayilum
eevarkkumanugraham adiyangalayidan;-

4 marupradesham pattodullasichanandi
chedanu thulyamay suganadhangal veeshanam
peeshon geehon nadi haddekkal phrath’athum
mediniyil njangalkkekanam daivame;-

5 kurudanmar kanane chekidanmar kelkkane
mudanthullor chadane oomanmar padane
vendeduthorellam kuttamay’kkudi nin
ethirelpin ganangal ghoshamay padanam;-

6 simhangal keratha vazhi njangalkkekane
dushda’mrigangalkku kadukalakalle
rajamargge njangal pattodumarppodum
kurishinte kodikkezhil jayathodu vazhuvan;-

7 seeyon yathrakkare, daivame  orkkane
vazhimadhye avarkkulla sangkadam therkkane
varumennaruliya pennukantha ninte
varavinu thamasam melilundakalle;-

അനുഗ്രഹക്കടലേ എഴുന്നള്ളിവരികയിന്നനുഗ്രഹ

അനുഗ്രഹക്കടലേ! എഴുന്നള്ളിവരിക'യി-
ന്നനുഗ്രഹമടിയാരിലളവെന്യേ പകരാൻ
പിച്ചളസർപ്പത്തെ നോക്കിയ മനുജർ -
ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയെ

1 എന്നിൽനിന്നു കുടിച്ചീടുന്നോർ വയറ്റിൽ നി-
‘ന്നനുഗ്രഹ ജല നദിയൊഴുകുമെന്നരുളി നീ
പന്ത്രണ്ടപ്പോസ്തലന്മാരിൽ കൂടാദ്യമായ്
പെന്തെക്കോസ്തിൻ നാളിലൊഴുകിയ വൻ നദി;-

2 ആത്മമാരി കൂടാതെങ്ങനെ ജീവിക്കും
ദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണെ
യോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തം
ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടേണം;-

3 പരിശുദ്ധകാര്യസ്ഥൻ ഞങ്ങളിൽ വന്നെല്ലാ-
ക്കുറവുകൾ തീർക്കണം കരുണയിൻ നദിയെ
വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും
ഏവർക്കുമനുഗ്രഹം അടിയങ്ങളായിടാൻ;-

4 മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി
ച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണം
പീശോൻ ഗീഹോൻ നദി ഹദ്ദേക്കൽ ഫ്രാത്തതും
മേദിനിയിൽ ഞങ്ങൾക്കേകണം ദൈവമേ;-

5 കുരുടന്മാർ കാണണെ ചെകിടന്മാർ കേൾക്കണെ
മുടന്തുള്ളോർ ചാടണെ ഊമന്മാർ പാടണെ
വീണ്ടെടുത്തോരെല്ലാം കൂട്ടമായ്ക്കൂടി നിൻ
എതിരേല്പിൻ ഗാനങ്ങൾ ഘോഷമായ് പാടണം;-

6 സിംഹങ്ങൾ കേറാത്ത വഴി ഞങ്ങൾക്കേകണെ
ദുഷ്ടമൃഗങ്ങൾക്കു കാടുകളാകല്ലെ
രാജമാർഗ്ഗെ ഞങ്ങൾ പാട്ടോടുമാർപ്പോടും
കുരിശിന്റെ കൊടിക്കീഴിൽ ജയത്തോടു വാഴുവാൻ;-

7 സീയോൻ യാത്രക്കാരെ, ദൈവമേ ഓർക്കണേ
വഴിമദ്ധ്യേ അവർക്കുള്ള സങ്കടം തീർക്കണേ
വരുമെന്നരുളിയ പെന്നുകാന്താ നിന്റെ
വരവിനു താമസം മേലിലുണ്ടാകല്ലെ;-

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Anugrahakkadale ezhunnallivarika