ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ
പങ്കു വയ്ക്കുന്ന കുടുംബമാകാം
ലോകർക്ക് സാന്ത്വനം ഏകുവാൻ ഭൂമിയിൽ
സ്വർഗ്ഗം ചമയ്ക്കും കുടുംബമാകാം
1 ത്യാഗാത്മകമാം ദൈവസ്നേഹത്തിൻ
വർണ്ണം വിടർത്തും കുടുംബമാകാം
ബന്ധങ്ങളെ നിത്യം നവ്യമാക്കിടുന്ന
വിശ്വാസയാത്രയിൽ മുന്നിടാം;-
2 വിശ്വസിച്ചേകമായ് പ്രാർത്ഥന ചെയ്യുന്ന
അന്യോന്യമറിയും കുടുംബമാകാം
അനുഭവങ്ങൾ ജീവിതാദർശമെല്ലാം
തമ്മിൽ പകർന്നു സായൂജ്യമേകാം;-