Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 486 times.
Sthuthichiduvin ennum sthuthichiduvin

1 sthuthichiduvin ennum sthuthichiduvin
sthuthikalil vasikkum parishudhane
thappum kinnaravum thanthrinadangalum
veenakal meettiyum sthuthichiduvin

sthuthichiduvin ennum sthuthichiduvin
sthuthikalil vasikkum parishudhane

2 vishudhiyil avanennum mahimayullon
sthuthikalil bhayangkaran athbhuthavaan
vadyaghoshangalal aarppin dhvanikalaal
vanavaneshuve sthuthichiduvin

3 sarvva bhuvasikale sthuthichiduvin
sarvva srishdikalume vanangiduvin
suryachandranmare nakshathrakkuttame
srishdavam naathane sthuthichiduvin

4 sarvva duthasainyame sthuthichiduvin
sarvva shakthaneshuvinu aarppiduvin
svarggonnathangalil vasam cheyyunnavan
seeyonin nathane sthuthichiduvin

സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ

1 സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ
സ്തുതികളിൽ വസിക്കും പരിശുദ്ധനെ
തപ്പും കിന്നരവും തന്ത്രിനാദങ്ങളും
വീണകൾ മീട്ടിയും സ്തുതിച്ചിടുവിൻ

സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ
സ്തുതികളിൽ വസിക്കും പരിശുദ്ധനെ

2 വിശുദ്ധിയിൽ അവനെന്നും മഹിമയുള്ളോൻ
സ്തുതികളിൽ ഭയങ്കരൻ അത്ഭുതവാൻ
വാദ്യഘോഷങ്ങളാൽ ആർപ്പിൻ ധ്വനികളാൽ
വാനവനേശുവെ സ്തുതിച്ചിടുവിൻ

3 സർവ്വ ഭൂവാസികളെ സ്തുതിച്ചിടുവിൻ
സർവ്വ സൃഷ്ടികളുമെ വണങ്ങിടുവിൻ
സൂര്യചന്ദ്രന്മാരെ നക്ഷത്രക്കൂട്ടമെ
സൃഷ്ടാവാം നാഥനെ സ്തുതിച്ചിടുവിൻ

4 സർവ്വ ദൂതസൈന്യമെ സ്തുതിച്ചിടുവിൻ
സർവ്വ ശക്തനേശുവിനു ആർപ്പിടുവിൻ
സ്വർഗ്ഗോന്നതങ്ങളിൽ വാസം ചെയ്യുന്നവൻ
സീയോനിൻ നാഥനെ സ്തുതിച്ചിടുവിൻ

More Information on this song

This song was added by:Administrator on 25-09-2020