എന്റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ
എന്നും സഖി എനിക്കാശ്വാസമേ
1 പാരിൽ പരദേശിയാമെനിക്കെന്നുമാ
പാവന നാഥന്റെ കാവൽ മതി
പാതയിൽ പാദദമിടറാതെ നാഥന്റെ
പാദം പതിഞ്ഞിടം പിൻചെല്ലും ഞാൻ
2 കാവലിനായ് ദൂതസംഘത്തെ നൽകിയെൻ
കാന്തനനുദിനം കാക്കുന്നതാൽ
കൂരിരുൾ താഴ്വരയിലേകനായാലും
കൂട്ടിൻ യേശു ഉണ്ടായാൽ മതി
3 ഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ
ഉറ്റസഖിയായി യേശു മതി
ഉള്ളം കലങ്ങിടും വേളയിലും യേശു
ഉള്ളതാൽ ചഞ്ചലമില്ലെനിക്ക്
4 രാത്രിയിലും ദീർഘയാത്രയിലും എന്നും
ധാത്രിയേപോലെനിക്കേശു മതി
മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന
മിത്രമാണെൻ ദൈവം എത്ര മോദം
എന്ന രീതി: എന്റെ ദൈവം സ്വർഗ്ഗസിംഹാ