ഈ രക്ഷ സൗജന്യമായ്തന്ന
യേശുവെ വാഴ്ത്തിടുവിൻ
പാപക്കറകളെയെല്ലാം തന്റെ
നിണത്താൽ നീക്കിയല്ലോ
തന്റെ സ്നേഹത്തിനളവില്ലല്ലോ തരും
നൽ വരങ്ങൾ നമുക്കായ്
വിശുദ്ധിയോടെ ഉണർവോടെ കടന്നു
ചെല്ലാം തന്റെ സന്നിധിയിൽ
തന്റെ ദയ നമ്മെ നടത്തിടുന്നു തരും
നല്ലൊരു വീടൊരുനാൾ
ഉന്നതത്തിൽ വസിക്കുന്നവൻ
കടന്നുവരും നമ്മെ ചേർത്തിടുവാൻ