പരമതാതന്റെ വലമമരുന്ന പരമ വത്സലാ
പരമ വത്സലാ! നിൻ
കുരുതികൊണ്ടു വീണ്ടെടുത്ത ജനത്തിൻ ദുരിതം കാണുക
1 ബഹുജനങ്ങളിൻ നടുവിൽ നിന്നു നിൻ സാക്ഷി ചൊന്നവർ
സാക്ഷി ചൊന്നവർ നിന്റെ
മഹത്വനാമത്തെ ദുഷിപ്പാനിഹ വൻ മൂലമായല്ലോ;- പരമ..
2 പരമസസ്നേഹാഗ്നിയെരിഞ്ഞനുദിനം ആനന്ദിച്ചവർ
ആനന്ദിച്ചവർ - ഇതാ
പെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തുപോകുന്നേ;- പരമ..
3 ബലിയായ് സർവ്വവും തൃപ്പാദത്തിങ്കൽ കാഴ്ച വച്ചവർ
കാഴ്ചവച്ചവർ ഇപ്പോൾ
ബലിപീഠത്തിൽ നിന്നകലെ മാറിക്കൊണ്ടാഴിഞ്ഞു പോകുന്നേ;- പരമ…
4 ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിൻജനമിതാ
നിൻ ജനമിതാ-പല
കാറ്റിൻ ശക്തിയാലണഞ്ഞിരുണ്ടു കൂരിരുളായ് തീർന്നല്ലോ;- പരമ..
5 സുവിശേഷകരിൽ പലരിലും നാഥാ വേഷമേയുള്ളേ
വേഷമേയുള്ളേ-ആത്മ
ജീവൻ നിൻ ജനങ്ങളിൽ ദിനംതോറും കുറഞ്ഞു പോകുന്നേ;- പരമ…
6 ഈ വിധം ജനം ഇനിയും ജീവിച്ചാൽ നശിച്ചു പോകുമേ
നശിച്ചുപോകുമേ - നിന്റെ
ജീവ വചനമയച്ചു ജനത്തിൻ ജീവൻ നൽകുക;- പരമ...