സ്തുതിക്കും ഞാനെന്നും സ്തുതിക്കും
യേശുദേവനെ സ്തുതിക്കും
പുകഴ്ത്തും ഞാനെന്നും പുകഴ്ത്തും
ദേവദേവനെ പുകഴ്ത്തും
1 പാപമാം ചേറ്റിൽ നിന്നുയർത്തി
പാറയാം ക്രിസ്തുവിൽ നിറുത്തി
പാടുവാൻ പുതിയൊരു പാട്ടും
നൽകിയ നാഥനെ സ്തുതിക്കും;- സ്തുതി..
2 മരുവിലും അവൻ വഴി നടത്തും
കരുണയിൻ കരങ്ങളാൽ കാക്കും
കരുമനകളിലും നൽതുണയായ്
വരുമതാൽ തീരുമെൻ ഭാരം;- സ്തുതി..
3 പാരിലെൻ ജീവിതകാലം പരൻവേല
ചെയ്തു ഞാൻ തീർക്കും
ഒടുവിലെൻ വീട്ടിൽ ചെന്നണയും
പ്രിയന്റെ മാറിൽ ഞാൻ മറയും;- സ്തുതി..