കുരിശു ചുമന്നു കാൽവറി മുകളിൽ
രക്തം ചിന്തിയ നാഥാ
നിത്യമാം ശാന്തിക്കായ് ഓടിയലഞ്ഞപ്പോൾ
മാറോടണച്ചയെൻ നാഥാ
മറഞ്ഞുകിടക്കും നിൻ മർമ്മങ്ങൾ പ്രാപിപ്പാൻ
വരമടിയനു നൽകേണമേ
കനി കൊടുക്കും നൽവൃക്ഷം
പോൽ വളർന്നീടുവാൻ
കനിവടിയാനു നൽകേണമേ
അൻപാർന്ന നിന്നുടെ
വാർത്തക്കു കാതോർത്തു
അനുനിമിഷം വന്നീടുന്നു
ആത്മാവാം നദിയിലേയക്കൂ നാഥാ
ആത്മ ദർശനം നൽകീടുക;-