വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു
നിന്റെ തിരുവചനത്തെ വിശ്വസിക്കുന്നു
1 വള്ളി പുള്ളി മാറിടാത്ത നിന്റെ വചനം
ഉള്ളവിധത്തിലടിയൻ വിശ്വസിക്കുന്നു
2 പുത്തനായി ജനിച്ചൊരു കുട്ടിയെപ്പോലെ
ഒട്ടുമറയ്ക്കാതെ നിന്നെ വിശ്വസിക്കുന്നു
3 നാളെയെക്കുറിച്ചു ചിന്ത ലേശവുമില്ലാ-
താളുവതിന്നീശനെ നീ ശക്തിമാനല്ലൊ
4 സിംഹശിശു പട്ടിണിയിൽ പെട്ടിരിക്കുമ്പോൾ
തൻകൃപയാൽ നാഥനെന്നെ കാത്തുപോറ്റിടും
5 ലോകജാതികൾ ഭ്രമിക്കും ദേഹകാര്യങ്ങൾ
ആകവെ മറന്നു നിന്നെ വിശ്വസിക്കുന്നു
6 ഈ വിധത്തിൽ ഞാനിരിക്കും കാലമൊക്കെയും
ദൈവകുഞ്ഞാടിൻ വഴിയെ പോയിടാമെന്നും