Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 4703 times.
Nithyamaam prakashame nayikkukenne

1 nithyamaam prakashame nayikkukenne nee
chuttilum irul parnnidunn velayil
andhakara purnamaya raathriyanu pol
en grahathil ninnumere dureyanu njaan

nee nayikkuka nee nayikkuka sadaram vibho
nin prakasha dhara thuki nee nayikkuka

2 njaan kadannu ponna kalam orkkumenkilo
njaan nathi enikku thanneyenna chinthayal
ente margam enteyishtam enna poleyayi
ninte rakshaneeya patha nedidathe njaan;-

3 bhasurabha chernnidunna ponnushassinayi
bheethi lesham eshidatha nale nokki njaan
ennil mathram aasha vechu njaan kadannu poyi
nin manassil orthidathe nee nayikkane;-

4 mulppadarppiludeyum jelapparappilum
nirjanam mahethalam kadakkuvolavum
ithra naal vare’yanugrahicha nin karam
nischayam nayikkumenne yennumorppu njaan;- 

5 raathri thannirul maranju pon prabhathamaayi
vaanavar pozhichidunna mandahasavum
ereyere njaan kothichu kaathirunnoraa
nalla naalu swagatham uyrthidunnithaa;-

നിത്യമാം പ്രകാശമെ നയിക്ക‍ുകെന്നെ നീ

1 നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽ
അന്ധകാര പൂർവ്വമായ രാത്രിയാണു പോൽ
എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരയാണു ഞാൻ

നീ നയിക്കുക നീ നയിക്കുക സാദരം വിഭോ
നിൻ പ്രകാശധാര തൂകി നീ നയിക്കുക

2 ഞാൻ കടന്നുപോന്ന കാലമോർക്കിലെങ്കിലോ
ഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽ
എന്റെ മാർഗ്ഗമെന്റെയിഷ്ടമെന്ന പോലെയായ്
നിന്റെ രക്ഷണീയ പാത നേടിടാതെ ഞാൻ;- നീ...

3 ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ്
ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻ
എന്നിൽ മാത്രമാശവച്ചു ഞാൻ കടന്നുപോയ്
നിൻ മനസ്സിലോർത്തിടാതെ നീ നയിക്കണേ;- നീ...

4 മുൾപ്പടർപ്പിലൂടെയും ജലപ്പരപ്പിലും
നിർജ്ജനം മഹീതലം കടക്കുവോളവും
ഇത്രനാൾവരെയനുഗ്രഹിച്ച നിൻ കരം
നിശ്ചയം നയിക്കുമെന്നെയെന്നുമോർപ്പു ഞാൻ;- നീ...

5 രാത്രിതന്നിരുൾ മറഞ്ഞു പൊൻ പ്രഭാതമായ്
വാനവർ പൊഴിച്ചീടുന്ന മന്ദഹാസവും
ഏറെയേറെ ഞാൻ കൊതിച്ചു കാത്തിരുന്നൊരാ
നല്ലനാളു സ്വാഗതം ഉതിർത്തിടുന്നിതാ;- നീ...

More Information on this song

This song was added by:Administrator on 21-09-2020