ദിനം തോറുമെന്നെ നടത്തുന്ന കൃപയ്ക്കായ്
യാഗമായെന്നെ സമർപ്പിക്കുന്നു(2)
ആത്മാവില്ലെന്നും നിറയ്ക്കുന്ന കൃപയ്ക്കായ്
സ്തോത്രമാം യാഗങ്ങൾ അർപ്പിച്ചീടുന്നു(2)
സമർപ്പിക്കുന്നു.... സമർപ്പിക്കുന്നു…
1 പൂർണ്ണമായെന്നെ സമർപ്പിക്കുന്നു(2)
പുത്രനാം യേശുവിൻ കൂടെയെന്നും
വസിക്കുവാൻ കൃപയരുളീടണമൈ(2)
വിശുദ്ധിയോടെന്നും ജീവിക്കുവാൻ
കൃപയരുളേണമെയെന്നുമെന്നും(2);-സമർ…
2 പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലെ
നിറയ്ക്കുന്ന നാഥനെ സ്തുതിച്ചീടും ഞാൻ (2)
ജീവന്റെ നാഥനാം യേശുവിനെ
സ്തുതിച്ചിടുന്നു ഞാൻ എന്നുമെന്നും(2);- സമർ...