Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 304 times.
Eeka prathyashayakum yeshuve

Eeka prathyaashayaakum yeshuve
Neeyaanen sangkethavum balavum

1 nin naamamethrayo shreshtam
sarvabhoovil naamangalekkaal
mahathvathin prathyaashayaam yeshu
kristhu ennulla naamam.. aa.. aa.. eeka

2 kashdangaliletta thunayaam
en shokam neekkidum naathaa
thaazhchayil enne orthavan neeye
vaazhchayum orukkunnone.. aa.. aa.. eeka

3 ninnishdam poornnamaay cheyvaan
ennil nin kruapa pakarnnidenam
nirmmalamaam nin suvisheshathaal njaan
poornnatha praapikkuvaan.. aa.. aa.. eeka

4 svarggadhi svargge nee orukkum
athi shreshdamaaya en bhavanam
aa nithyamaaya thejassin geham
aayathen lakshyamathre.. aa.. aa.. eeka...

5 thejassinmel thejasse praapichu
njaan ninnanu roopanaay
vaana meghathil nee velippetumpol
ninnodu chernnidume.. aa.. aa.. eeka…

(enikkothaasha varum parvatham… Tune of)

ഏക പ്രത്യാശയാകും യേശുവേ

ഏക പ്രത്യാശയാകും യേശുവേ
നീയാണെൻ സങ്കേതവും ബലവും

1 നിൻ നാമമെത്രയോ ശ്രേഷ്ടം
സർവ്വഭൂവിൽ നാമങ്ങളേക്കാൾ
മഹത്വത്തിൻ പ്രത്യാശയാം യേശു
ക്രിസ്തു എന്നുള്ള നാമം...ആ...ആ... ഏക...

2 കഷ്ടങ്ങളിലേറ്റ തുണയാം
എൻ ശോകം നീക്കിടും നാഥാ
താഴ്ചയിൽ എന്നെ ഓർത്തവൻ നീയേ
വാഴ്ചയും ഒരുക്കുന്നോനേ...ആ...ആ... ഏക...

3 നിന്നിഷ്ടം പൂർണ്ണമായ് ചെയ്വാൻ
എന്നിൽ നിൻ കൃപ പകർന്നിടേണം
നിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻ
പൂർണ്ണത പ്രാപിക്കുവാൻ...ആ...ആ... ഏക...

4 സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കും
അതി ശ്രേഷ്ടമായ എൻ ഭവനം
ആ നിത്യമായ തേജസ്സിൻ ഗേഹം
ആയതെൻ ലക്ഷ്യമത്രെ...ആ...ആ... ഏക...

5 തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ചു
ഞാൻ നിന്നനുരൂപനായ്
വാനമേഘത്തിൽ നീ വെളിപ്പെടുമ്പോൾ
നിന്നോടു ചേർന്നിടുമേ...ആ...ആ... ഏക...

എനിക്കൊത്താശ വരും പർവ്വതം... എന്ന രീതി

More Information on this song

This song was added by:Administrator on 16-09-2020