കരുതുന്നവൻ അവനല്ലയോ
കാക്കുന്നവൻ എന്നും കൂടെയില്ലേ
നിന്റെ വേദനകൾ അറിയുന്നവൻ
നിന്റെ ശോധനയിൽ കൂടെയില്ലേ
കൂരിരുൾ മൂടിടും വേളകളിൽ
വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്
അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻ
കരങ്ങളാൽ താങ്ങി നടത്തുമെന്നും
ഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ
ബലം നൽകിയെന്നെ താങ്ങീടുമെ
ശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ
കരങ്ങളാൽ താങ്ങി നടത്തുമെന്നും