1 സ്തുതിപ്പിൻ നാം യഹോവയെ അവൻ നല്ല നാഥനല്ലോ
സ്തുതിക്കണമവനെ നാം അവൻ കൃപ നിത്യമല്ലോ
2 ദേവദേവനെ സ്തുതിപ്പിൻഅവൻ നല്ല നാഥനല്ലോ
കർത്തൃകർത്തനെ സ്തുതിപ്പിൻ അവൻ കൃപ നിത്യമല്ലോ
3 തനിച്ചത്ഭുതം ചെയ്‌വവൻഅവൻ നല്ല നാഥനല്ലോ
ചമച്ചാകാശങ്ങളവൻഅവൻ കൃപ നിത്യമല്ലോ
4 ഭൂമേൽ വെള്ളം വിരിച്ചോ നവൻ നല്ല നാഥനല്ലോ
ജ്യോതിസ്സുകൾ ചമച്ചവൻഅവൻ കൃപ നിത്യമല്ലോ
5 പകൽ വാഴും സൂര്യനെയുംഅവൻ നല്ല നാഥനല്ലോ
രാത്രിചന്ദ്രാദികളെയുംഅവൻ കൃപ നിത്യമല്ലോ
6 മിസ്രേം കടിഞ്ഞൂൽ കൊന്നവൻഅവൻ നല്ല നാഥനല്ലോ
യിസ്രായേലെ വീണ്ടുകൊണ്ടോനവൻ കൃപ നിത്യമല്ലോ
7 വിസ്തൃതമാം കൈയൂക്കിനാ ലവൻ നല്ല നാഥനല്ലോ
ചെങ്കടൽ പകുത്തതവൻഅവൻ കൃപ നിത്യമല്ലോ
8 അതിലൂടവരെ നയിച്ച വൻ നല്ല നാഥനല്ലോ
എതിരികളെയമിഴ്ത്തിഅവൻ കൃപ നിത്യമല്ലോ
9 മരുവിൽ ജനത്തെ നയി ച്ചവൻ നല്ല നാഥനല്ലോ
അരചരെ നശിപ്പിച്ചാനവൻ കൃപ നിത്യമല്ലോ
10 ശുതിപ്പെട്ട രാജരെത്താനവൻ നല്ല നാഥനല്ലോ
സീഹോനമോർ രാജാവിനെഅവൻ കൃപ നിത്യമല്ലോ
11 ബാശാൻ രാജാവോഗിനെയുംഅവൻ നല്ല നാഥനല്ലോ
അവർ ദേശം പകുത്തവൻഅവൻ കൃപ നിത്യമല്ലോ
12 തൻ ജനത്തിന്നവ നൽകി അവൻ നല്ല നാഥനല്ലോ
തൻ ജനത്തിൻ താഴ്നിലയോർത്തവൻ കൃപ നിത്യമല്ലോ
13 ശത്രുകൈയിൽനിന്നും വീണ്ടാനവൻ നല്ല നാഥനല്ലോ
പോറ്റുന്നവനെല്ലാറ്റെയുമവൻ കൃപ നിത്യമല്ലോ
14 സ്വർഗ്ഗദേവനെ സ്തുതിപ്പിൻഅവൻ നല്ല നാഥനല്ലോ
നിത്യരാജനെ വാഴ്ത്തുവിൻഅവൻ കൃപ നിത്യമല്ലോ
രീതി : എന്റെ ഭാവിയെല്ലാമെന്റെ (സങ്കീർത്തനം 136)