Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 2 reviews.
Add Content...
Kristhiya jeevitham saubhagya jeevitham karttavin kunjungalkk anandadayakam (2) kastangal vannalum nastangal vannalum sriyesu nayakan kuttaliyane (2) (kristiya..) lokattin thangukal neengippoyidumpol lokarellavarum kaivedinjidumpol (2) svantasahodarar tallikkalayumpol yosephin daivamen kuttaliyallo (2) (kristiya..) andhakaram bhuvil vyaparichidumpol rajakkal netakkal satrukkalakumpol (2) agnikundattilum simhakkuzhiyilum daniyelin daivamen kuttaliyane (2) (kristiya..) ithra nallitdyan uttamasnehitan nithyanam rajanen kuttaliyayal (2) entini bharangal entini vyakulam karttavin kunjungal pattu padum (2) (kristiya..)
ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം (2) കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും ശ്രീയേശു നായകന്‍ കൂട്ടാളിയാണേ (2) (ക്രിസ്തീയ..) ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍ ലോകരെല്ലാവരും കൈവെടിഞ്ഞീടുമ്പോള്‍ (2) സ്വന്തസഹോദരര്‍ തള്ളിക്കളയുമ്പോള്‍ യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ (2) (ക്രിസ്തീയ..) അന്ധകാരം ഭൂവില്‍ വ്യാപരിച്ചീടുമ്പോള്‍ രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍ (2) അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ (2) (ക്രിസ്തീയ..) ഇത്ര നല്ലിടയന്‍ ഉത്തമസ്നേഹിതന്‍ നിത്യനാം രാജനെന്‍ കൂട്ടാളിയായാല്‍ (2) എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും (2) (ക്രിസ്തീയ..)