Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 562 times.
Yeshuvine njaan sthuthichidate

Yesuvine jaan sthuthi’chidate
Nandiyodenum vaazhti’date
Ennude paapam kroosathil theer’tha
Ponnu’karthaave ninakku’sthothram

1 Poornna-hrudayaththode- jaan ninne sthuthikkum
  Athbuthan-galeyellaam jaanennum var-nnikkum
  Naavinmel pukazhththum- ennumullasikkum
  Yeshuvin naamam ennenum keer_thikkum;-

2 Ethu prasnam vannalum-yeshu maathram aashrayam
  Ennu-menne nadathum- jayaththile-kkethikkum
  Dushdangkal ninnu nee rakshichu kaathidum
  Kashdakaalaththu nee-abhayasthhaanam thanne;-

3 Sadhuvaya enneyum- yesu marakkayilla
  Prathyaasa-ykkorikkalum bham-gam varikilla
  Jaanente saravaum-kristhuvilar-ppikum
  Mahathvam karetum-sthothrageetham paadum;-

യേശുവിനെ ഞാൻ സ്തുതിചിടട്ടെ നന്ദിയേടെന്നും

യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെ
നന്ദിയോടെന്നും വാഴ്ത്തീടട്ടെ
എന്നുടെ പാപം ക്രൂശതിൽ തീർത്ത
പൊന്നു കർത്താവേ നിനക്ക് സ്തോത്രം

1 പൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കും
അത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കും
നാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കും
യേശുവിൻ നാമം എന്നെന്നും കീർത്തിക്കും;-

2 ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയം
എന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കും
ദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടും
കഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ;-

3 സാധുവായ എന്നെയും- യേശു മറക്കയില്ല
പ്രത്യാശയ്ക്കൊരിക്കലും ഭംഗം വരികില്ല
ഞാനെന്റെ സർവ്വവും- ക്രിസ്തുവിലർപ്പിക്കും
മഹത്വം കരേറ്റും-സ്തോത്രഗീതം പാടും;-

More Information on this song

This song was added by:Administrator on 27-09-2020