ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ ഗാനം
പകരുന്നെൻ നാഥൻ കൃപയിൻ വൻ ദാനം
പാപങ്ങളെല്ലാം പോക്കുന്നു താതൻ
വേദനയെല്ലാം നീക്കുമെൻ നാഥൻ
1 പാടിടും ഞാൻ എന്നും തവഗാനം
ഘോഷിക്കും ഞാൻ എന്നും തൻ നാമം
പകരുകെന്നുള്ളിൽ പാവനമാം ശക്തി
ചൊരിയുവാൻ പാരിൽ സ്നേഹത്തിൻ കാന്തി;-
2 സ്തുതികൾക്കു യോഗ്യൻ നാഥാ നീ മാത്രം
സ്തുതിയെൻ നാവിൽ നിന്നുയരട്ടെ എന്നും
താതാ നിൻ സാക്ഷ്യം പാരെങ്ങും പകരാൻ
തരിക നിൻ ശക്തി നിന്നെപ്പോലാവാൻ;-
3 കൂപ്പുന്നെൻ കൈകൾനാഥാ നിൻ മുന്നിൽ
ഉയർത്തുന്നെൻ കൺകൾ തുണയരുളും ഗിരിയിൽ
പരനെ നിൻ വകയായ് തരുന്നെന്നെ മുഴുവൻ
നടത്തെന്നെ ദിനവും തിരുവിഷ്ടം പോലെ;-