ഒന്നും പുകഴുവാനില്ലാ
ഒന്നും പ്രശംസയായില്ലാ
ഒന്നിനും യോഗ്യതയില്ല
ആശ്രയം യേശു മാത്രം
ആ കുരിശെന്റെ യേശു ചുമന്നു
സ്നേഹം ആ കരിശിൽ തെളിഞ്ഞു
എൻ ശിക്ഷകൾ എല്ലാം വഹിച്ചു
എൻ വേദന യേശു സഹിച്ചു
എന്റെ യാചനയിൽ ഫലം കണ്ടു
എന്റെ കണ്ണുനീർ യേശുതുടച്ചു
രോഗബന്ധനം യേശു അഴിച്ചു
സൗഖ്യദായകൻ യേശു എൻ പ്രീയൻ
വാനമേഘത്തിൽ യേശു വന്നീടും
എന്നെ ചേർത്തീടുമേ സ്വർഗ്ഗവീട്ടിൽ
കഷ്ട നഷ്ടങ്ങളില്ലാത്ത വീട്ടിൽ
എന്റെ കർത്താവിനെ സ്തുതിച്ചാർക്കും