1 ആവശ്യ നേരത്തെൻ ആശ്വാസമായി
എൻ താതൻ കൂടെയുണ്ട്
ലോകം വെറുത്താലും നീ മതിയെ
ആശ്വാസ ദായകനായ്
ആശ്രയം യേശു ആശ്രയിപ്പനായ്
വിശ്വസ്തനാമെൻ യേശുനാഥൻ(2)
ആശ്രയം യേശു ആശ്രയിപ്പനായ്
വിശ്വസ്തനാമെൻ യേശുനാഥൻ(2)
2 നിന്നിഷ്ടം ചെയ്യാതെ എന്നിഷ്ടം പോൽ
പ്രവർത്തിച്ച-തോർത്തിടുമ്പോൾ
എന്നിഷ്ടം ചെയ്യാതെ നിന്നിഷ്ടം പോൽ
നടക്കുവാൻ കൃപ നൽകുകെ(2);- ആശ്രയം...
3 ഭാരത്താൽ ദേഹം ക്ഷയിച്ചിടുമ്പോൾ
ആരുമില്ലാശ്വാസമായ്
ഭാരപ്പെടേണ്ട എന്നുരച്ചവൻ നീ
എന്നോടു കൂടെയുണ്ട്(2);- ആശ്രയം...