Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 288 times.
Ente shareerathil roganukkal vacha
എന്റെ ശരീരത്തിൽ രോഗാണുക്കൾ വച്ച

1 എന്റെ ശരീരത്തിൽ രോഗാണുക്കൾ വച്ച
തെന്റെ ദൈവത്തിന്റെ വൻ കൃപയാ
എന്റെ ദൈവം എന്നെ ശുദ്ധീകരിക്കുന്ന
തന്റെ വഴികളഗോചരമെ

2 ഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളും
വർജ്ജിച്ചു ഞാനീലോകത്തിൽ ദൈവ
ഭക്തിയോടു ജീവിച്ചിടുവതിനെന്നെ
ശക്തീകരിക്കുന്നീ ശിക്ഷകളാൽ

3 ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാ
നാകാതിരിപ്പതിനായിട്ടു നീ
ലോകത്തിൽ വച്ചുയീ ബാല ശിക്ഷയനി
യ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;-

4 യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരി
യ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻ
യാതന നൽകിയശൂലം ഇതാണെനി
യ് ക്കേതോരു ദോഷവും വന്നീടുമൊ;-

5 അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊ
ടൊപ്പിച്ചിതു ചിന്ത ചെയ്തിടുമാം
ഇപ്പാരിൽ വച്ചെന്റെ സ്വർഗ്ഗസ്ഥനായന- 
ല്ലപ്പൻ ചെറുശിക്ഷ നല്കുന്നിതു;-

6 ശസ്ത്രക്രിയയെനിയ്ക്കാവശ്യമാകയാൽ
ഗാതം മുറിയ്ക്കുന്ന മാവെദ്യനാം
കർത്താവു താൻ മുറിച്ചിടും മുറിവുക-
ളെത്ര സുഭദമായ് കെട്ടുന്നു താൻ

7 തേൻ ചേർത്ത ദോശയോടൊപ്പം രുചിയുള
മന്ന ഭുജിച്ചൊരു സ്വന്ത ജനം
സഞ്ചാരവേളയിൽ മാറായിലെ ജലം
പാനം ചെയ്തീടുവാനാവശ്യമായ്;-

8 ജീവിത കാര്യങ്ങൾ സർവ്വം ക്രമപ്പെടു
ത്തീടുവതിനൊരു സന്ദേശമായ് 
ദൈവം ഹെസക്കിയാവിന്നയച്ചുള്ളാരു
ദിവ്യവിളബംരം ഓർക്കുന്നു ഞാൻ;-

9 ദൈവമഹത്വത്തിന്നായും ചിലപ്പോഴെൻ
ദൈവം സുഖക്കേടു നല്കാറുണ്ട്
ഏവം വിധം സുഖക്കേടാണു ലാസരിൻ
ജീവ ചരിത്രത്തിൽ കാണുന്നു ഞാൻ

10 അപ്പോസ്തലനുടെ ശുശ്രൂഷകനുമാ
ഫിലിപ്പ്യാസഭയിൻ ദൂതനുമാം
എപ്പഫാദിത്തോസു ദീനത്തിലായെന്നു
അപ്പോസ്തലനുര ചെയ്തിടുന്നു;- 

11 കഷ്ടങ്ങൾ നഷ്ടങ്ങൾ ആകുന്നോരാഴിയിൽ
പെട്ടു വലഞ്ഞാരു യോബിനുമാ- 
കഷ്ടങ്ങൾ നീക്കി സന്തുഷ്ടിയിരട്ടിയായ്
കാട്ടി ദൈവം അതിന്നോർക്കുന്നു ഞാൻ;-

എന്റെ ദൈവം സ്വർഗ്ഗം : എന്ന രീതി

 

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Ente shareerathil roganukkal vacha