Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 331 times.
Karthaneshu vaanil vannidaray

karthaneshu vanil vannidaray
kahalathin shabdam kelkkaan kalamay(2)
parannuyarum nam vanameghathil
kanthanodu koode nithyam vazhuvan(2)

kurishilenikkay maricheshane
kothi theruvolam kandaraadhichedam(2)
avidashvasichidam aanandichidam
nathan mukham kande nam aaradhichidam(2)

2 manmaranja shudharellam vannidum
mannilulla shudharellam onnay chernnidum(2)
nodineram konde deham maridum
shudharellam onnay parannuyarum(2);-

3 kashdanashdamellam nengippoyidum
rogadukhamellam marippoyidum(2)
karthan karathalente kanner thudaykkum 
marodanachenne aashvasippikkum(2);- 

4 manavalane naam ethirelkkuvan 
orunginilkkam naam vishudharayi(2)
nethiyode nadannu neray jeevikkam
karthanodu kode nithyam vazhuvan(2);-

കർത്തനേശു വാനിൽ വന്നിടാറായ്

1 കർത്തനേശു വാനിൽ വന്നിടാറായ്
കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ്
പറന്നുയരും നാം വാനമേഘത്തിൽ
കാന്തനോടു കൂടെ നിത്യം വാഴുവാൻ(2)

കുരിശിലെനിക്കായ് മരിച്ചീശനെ
കൊതി തീരുവോളം കണ്ടാരാധിച്ചിടാം(2)
അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാം
നാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം(2)

2 മൺമറഞ്ഞ ശുദ്ധരെല്ലാം വന്നിടും
മന്നിലുള്ള ശുദ്ധരെല്ലാം ഒന്നായ് ചേർന്നിടും(2)
നൊടിനേരം കൊണ്ടീ ദേഹം മാറിടും
ശുദ്ധരെല്ലാം ഒന്നായ് പറന്നുയരും(2);-

3 കഷ്ടനഷ്ടമെല്ലാം നീങ്ങിപ്പോയിടും
രോഗദുഃഖമെല്ലാം മാറിപ്പോയിടും(2)
കർത്തൻ കരത്താലെന്റെ കണ്ണീർ തുടയ്ക്കും
മാറോടണച്ചെന്നെ ആശ്വസിപ്പിക്കും(2);- 

4 മണവാളനെ നാം എതിരേൽക്കുവാൻ 
ഒരുങ്ങിനിൽക്കാം നാം വിശുദ്ധരായി(2)
നീതിയോടെ നടന്നു നേരായ് ജീവിക്കാം
കർത്തനോടു കൂടെ നിത്യം വാഴുവാൻ(2);-

More Information on this song

This song was added by:Administrator on 19-09-2020