കാൽവറിയിൽ ആ കൊലമരത്തിൽ
എൻ പാപമെല്ലാം വഹിച്ചവനെ (2)
എനിക്കായ് തകർന്നയെൻ പ്രാണനാഥെന
സ്നേഹിക്കും സ്നേഹിക്കും ഞാനിനി (2)
പിരിയില്ല ഞാൻ മാറില്ല ഞാൻ
യേശുവേ അങ്ങിൽ നിന്നും (2)
നല്കീടാമെൻ പ്രാണൻ പോലും
പ്രിയനേ പ്രിയനേ നിനക്കായ് (2)
എത്രയോ അങ്ങേ തള്ളി പറഞ്ഞു ഞാൻ
എങ്കിലും എന്നെ സ്നേഹിച്ചു
എത്രയോ പാപം ചെയ്തു അകന്നു ഞാൻ
എങ്കിലും ക്ഷമിച്ചില്ലേ നീ (2)
എന്തു ഞാൻ നല്കും (2)
ആ സ്നേഹമോർത്താൽ എന്നേശുവേ(2)
പോയീടാം നിനക്കായ് ലോകമെങ്ങും
സാക്ഷിയാകാമെൻ നാഥനായ് (2) പിരിയില്ല...