കർത്താവിൽ നാം സമ്മേളിപ്പിൻ സമ്മോദത്തോടെ
തകർന്നതാം യെരുശലേമിന് മതിൽ പണിയാൻ (2)
എഴുന്നേല്ക്കുക നാമൊന്നായ് പോകുവിൻ
തകർന്നതാം മതിൽ പണിയാൻ (2)
അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കീടും
കർത്താവിങ്കൽ ജയം നമുക്ക് (2)
സ്നേഹരാഹിത്യം ഭൂവിൽ എങ്ങുമേറുന്നു
മർത്യർ സ്വാർത്ഥതയാൽ മത്സരിക്കുന്നു
അന്ധകാരത്തിൻ കോട്ട തച്ചുടക്കണം പാരിൽ
ദൈവയിഷ്ടം നിറവേറീടാൻ (2) (എഴുന്നേല്ക്കുക)
ദൈവദാനങ്ങൾ നമ്മൾ പങ്കുവെയ്ക്കണം
ദുഃഖ സോദരരിൽ ശാന്തിയേകുവാൻ
ഊഷരഭൂവിൽ നീർചോല പോലവേ
സ്നേഹവാഹിനിയായ് ഒഴുകിയെത്താൻ (2) (എഴുന്നേല്ക്കുക)