Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 234 times.
Bhupathimaar mudimane

bhupathimaar mudimane! vaazhka nee
paril perutha paapam neenguvaaniha
yaagamaayoru naadhan nee

1 sadhuvamivan puthujeevanil kadakkayaal
sadaram bhaval sthuthi cheyyume
jayam padume sathatham prabho

2 ninthiru krupayorthal bandhutha labhikkilum
anthamattathi dosham cheythavan
phalam koythavan katdinan vibho

3 neethiyin vidhikkumun bhethanay bhavikkave
pathakanivan bahubhagymar’nnathi-
yogynaythiru neethiyaal

4 rajanay vazhuka nin nethiyal bharikka nee
rajitha mahessezhum nadhane! Thava
dasane bharamelkka nee

5 ninthiru prabhavaminn enthu njanurackkunnu!
ninthiru munnaracher vezhume sthuthi-
padume madiyenniye

6 kazhchakalodu thiru vazhchayilaver vannu
veezhcha koodathe vanangidume
muzhangidume sthuthiganavum

7 pathakanmar thirumun vedanayoduzhari
khedamodudan virachidume
olichidume tharamaakukil

8 theeyodu mezhuku polamaver neeyo nithya
sthayiyay param vasichidume
bharichidume yugakalamaay

ഭൂപതിമാർ മുടിമണേ! വാഴ്ക നീ

ഭൂപതിമാർ മുടിമണേ! വാഴ്ക നീ
പാരിൽ പെരുത്തപാപം നീങ്ങുവാനിഹ
യാഗമായൊരു നാഥൻ നീ

1 സാധുവാമിവൻ പുതുജീവനിൽ കടക്കയാൽ
സാദരം ഭവൽ സ്തുതിചെയ്യുമേ
ജയം പാടുമേ സതതം പ്രഭോ;-

2 നിൻ തിരു കൃപയോർത്താൽ ബന്ധുത ലഭിക്കിലും
അന്തമറ്റതിദോഷം ചെയ്തവൻ
ഫലംകൊയ്തവൻ കഠിനൻ വിഭോ;-

3 നീതിയിൻ വിധിക്കുമുൻ ഭീതനായ് ഭവിക്കവേ
പാതകനിവൻ ബഹുഭാഗ്യമാർന്നതി-
യോഗ്യനായ്ത്തിരു നീതിയാൽ;-

4 രാജനായ് വാഴ്ക നിൻ നീതിയാൽ ഭരിക്ക നീ
രാജിത മഹസ്സെഴും നാഥനെ തവ
ദാസനെ ഭരമേൽക്ക നീ;-

5 നിൻ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നു
നിൻതിരു മുന്നരചർ വീഴുമേ സ്തുതി-
പാടുമേ മടിയെന്നിയേ;-

6 കാഴ്ചകളോടു തിരുവാഴ്ചയിലവർ വന്നു
വീഴ്ച കൂടാതെ വണങ്ങിടുമേ
മുഴങ്ങിടുമേ സ്തുതിഗാനവും;-

7 പാതകൻമാർ തിരുമുൻ വേദനയോടുഴറി
ഖേദമോടുടൻ വിറച്ചീടുമേ
ഒളിച്ചീടുമേ തരമാകുകിൽ:-

8 തീയൊടു മെഴുകുപോലാമവർ നീയോ നിത്യ
സ്ഥായിയായ് പരം വസിച്ചിടുമേ
ഭരിച്ചീടുമേ യുഗകാലമായ്;-

More Information on this song

This song was added by:Administrator on 15-09-2020