എന്നാളും സ്തുതിച്ചീടുമെ ഞാൻ
എൻ പ്രിയ രക്ഷകനെ
എന്നെ രക്ഷിച്ച സ്നേഹത്തെ
ഓർത്തു ഞാൻ എന്നെന്നും പാടിടുമെ(2)
1 ഏകനാം പുത്രനെ തന്നെയവൻ
ഏഴയ്ക്കായ് ക്രൂശിൽ ഏല്പ്പിച്ചുവല്ലോ
അവർണ്ണനീയമിതു അഗാധമിത്
ദൈവസ്നേഹത്തെ ധ്യാനിക്കുമ്പോൾ;-
2 നാൾതോറും അവനെന്നെ കാത്തിടുമെ
തൻ ബലമേറും ചിറകടിയിൽ
നല്ലോരിടയനെന്നെ നടത്തിടും കൃപയിൽ
എന്നായുസ്സിൻ അന്ത്യം വരെ;-