പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ
നിൻ വചനങ്ങൾ എൻ കീർത്തനങ്ങൾ
ഈ മരുവാസ ജീവിതം തീർന്നു ഞാൻ
പ്രിയനെ നിൻ മുഖമെന്നു കണ്ടിടും നാഥാ
വരവിന് താമസമെന്തിന് നാഥാ
നിൻ കൂടെ വാഴുവാൻ എത്ര നാൾ മാത്രം
സകലരുമൊരുപോൽ കൈവിടും വേളയിൽ
ചാരേവന്ന് ഉയരേകും അരുമരക്ഷകെനെ
തളരാതെ ഓടുവാൻ കൃപ തരു നാഥാ
മനുജരിൽ ചാരാതെ ഓടുവാനുലകിൽ
പത്മൊസിൽ യോഹന്നാനേകിയ ദർശനം
പ്രാപിച്ചൊന്ന് ഉണർന്നിടാൻ വെമ്പുന്നെൻ മനവും
തീജാലക്കൊത്തതാം നയനത്തിൻ മുൻപിലെന്നെ
ശോധന ചെയ്തിടും നാൾ വരും മുമ്പെ