വാഴ്ത്തുക മനമേ ഓ മനമേ
കർത്തൻ നാമത്തെ ആരാധിക്ക
പാടുക മനമേ ഓ മനമേ
ശുദ്ധ നാമത്തിന് ആരാധന....
വന്നൊരു നൽ പുതു പുലരീ നിനക്കായി
വന്നു പാടിടുക തൻ ഗീതികൾ
എന്തെന്നതും എൻ പാതയിൽ വന്നു ഭവിച്ചാലും
ഇൻ അന്തി നേരവും പാടുമീ ഞാൻ...... വാഴ്ത്തുക മനമേ
സ്നേഹത്തിൽ ധനികൻ നീ ദീര്‍ക്ക-ക്ഷമാലു
ഉന്നത നാമ ദയാ ഹൃദയൻ
നിൻ നന്മകൾ എലാം ഞാൻ പാടുമനന്ദം
പതിനായിരങ്ങൾ അതിന്‍ കാരണമായ്...... വാഴ്ത്തുക മനമേ
അന്നൊരു നാളിൽ എൻ ദേഹം ക്ഷയിക്കുമ്പോള്‍
എൻ അന്ത്യം എൻ മുന്‍പില്‍ വന്നിടുമ്പോൾ
അന്നും എൻ മാനസം നിരന്തരം പാടും
പതിനായിരം ആണ്ടും ഇന്നും എന്നും...... വാഴ്ത്തുക മനമേ
സ്വർഗീയ നാട്ടിലെൻ പ്രിയൻ തീർത്ത വീടതിൽ
സ്വർഗീയ സുനുവിന് വൻ സഭയിൽ
ചെന്നു ഞാൻ പാടും നീ യോഗ്യനാം കുഞ്ഞാടാ
പതിനായിരങ്ങളാം ദൂതർ മദ്ധ്യേ ...... വാഴ്ത്തുക മനമേ