1 അന്തമെന്താ ചിന്ത ചെയ്ക
സോദര വേഗം
അധികവാസം ഇഹത്തിലില്ലേ
ഒടുവിലെന്താകും
2 പാപം ചെയ്തു കാലമെല്ലാം
പാഴിലാക്കിയാൽ
ഇന്നു നിന്റെ നാഥൻ വന്നാൽ
അന്തമെന്താകും
3 ആത്മാവിനെ കരുതിടാതെ
അന്തമോർക്കാതെ
എവിടെക്കോ നിൻ യാത്രയിപ്പോൾ
ഒടുവിലെന്താകും
4 ഭൂലോകത്തെക്കാളധികം
വിലയുള്ള നിന്റെ
ആത്മാവിനെ കരുതിടാഞ്ഞാൽ
ഒടുവിലെന്താകും