Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 262 times.
Yeshuvin sakshiyai pokunnu

Yeshuvin sakshiyai pokunnu njaninnu
krooshin paathayil
Ha! ennikkethrayo yogyamathakayaal
njaan mahaa bhaagayavaan

1 vishvasathalinnu pokunnu njaan svantha
shashvatha naattil
mannil njaananyan kristhuvil dhanyan
ennathu nirnnayam;-

2 mannin mahimakal mana dhanaadika-
lennivayalla
kristhuvin ninda nithya dhaname
nnenni pokunnen;-

3 aashvasadayakan vishvasa naayakan
salprakaashakan
pathayilennum nalloli thannu
nadathidunnenne;-

4 puthanam shalemilethiyen raajane
kaanum vegathil
nithya santhosha gethangalode
than padam cherum njaan;-

‘Kaalvary maamalamettil’ enna reethi

യേശുവിൻ സാക്ഷിയായ് പോകുന്നു ഞാനിന്നു

യേശുവിൻ സാക്ഷിയായ് പോകുന്നു ഞാനിന്നു
ക്രൂശിൻ പാതയിൽ
ഹാ എനിക്കെത്രയോ യോഗ്യമതാകയാൽ
ഞാൻ മഹാ ഭാഗ്യവാൻ

1 വിശ്വാസത്താലിന്നു പോകുന്നു ഞാൻ സ്വന്ത
ശാശ്വത നാട്ടിൽ
മന്നിൽ ഞാനന്യൻ ക്രിസ്തുവിൽ ധന്യ-
നെന്നതു നിർണ്ണയം;-

2 മന്നിൻ മഹിമകൾ മാനധനാദിക-
ളെന്നിവയല്ലാ
ക്രിസ്തുവിൻ നിന്ദ നിത്യ ധനമെ
ന്നെണ്ണീ പോകുന്നേൻ;-

3 ആശ്വാസദായകൻ വിശ്വാസനായകൻ
സൽപ്രകാശകൻ
പാതയിലെന്നും നല്ലൊളി തന്നും
നടത്തിടുന്നെന്നെ;-

4 പുത്തനാം ശാലേമിലെത്തിയെൻ രാജനെ
കാണും വേഗത്തിൽ
നിത്യ സന്തോഷഗീതങ്ങളോടെ
തൻ പാദം ചേരും ഞാൻ;-

കാൽവറി മാമലമേട്ടിൽ: എന്ന രീതി

More Information on this song

This song was added by:Administrator on 27-09-2020