മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ
എൻ മാനസം നിന്നാൽ നിറയുന്നേ(2)
1 എന്റെപാപമെല്ലാം തീർത്തു തന്നവൻ
എന്റെരോഗമെല്ലാം മാറ്റി തന്നവൻ
പുതു ജീവനെ തന്നു സ്നേഹ തെലവും തന്നു
നവ ഗാനമെന്നും നാവിൽ പാടാറായ്;-
2 എന്റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്
എന്റെ കണ്ണുനീരെല്ലാം പൊഴിയാറായ്
പുത്തനാം ഭവനം പണി തീർന്നീടാറായ്
എന്റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;-
3 കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേ
തൻ സിംഹാസനം ഞാൻ പങ്കു വെക്കുമേ
പുത്തനാം യെറുശലേം ശുഭമാം നദിക്കരെ
നവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-