എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത്
എന്നുള്ളം നന്ദിയോടെ തുള്ളിടുന്നു
പാരിതിൽ എന്നെയും തേടിവന്നു
കാൽവരി മലയിൽ യാഗമായി
എൻ പാപം പോക്കുവാൻ വന്ന എൻ രക്ഷകൻ
എത്രയോ കഷ്ട്ടങ്ങൾ സഹിച്ചുവല്ലോ
ശത്രുവിൻ കരത്തിൽ നിന്നുമെന്നെ
തൻ യാഗത്താൽ വിടുതൽ ചെയ്തുവല്ലോ
ഇത്ര വലിയതാം രക്ഷയെ നൽകിയ
മറ്റൊരു രക്ഷകൻ ഇല്ലിതുപൊൽ
ഭാരത്താൽ ജീവിതം തളർന്ന നേരം
ആശ്രയമില്ലാതെ അലഞ്ഞനേരം
ആശ്വാസ ദായകൻ എന്നെശു നാഥൻ
എൻ ഭാരമെല്ലാം വഹിച്ചുവല്ലോ
എന്നുനീ വന്നെന്നെ ചേർത്തിടുമേ
എത്രനാൾ നിനക്കായ് കാത്തിടേണം
വാനമേഘത്തിൽ പ്രിയൻ വരുമ്പോൾ
തന്നടുക്കൽ ഞാൻ പറന്നുയരും