ഉണരുക തിരുസഭയേ
ഉണരുവിൻ ദൈവജനമേ
മഹോന്നതനേശു മദ്ധ്യവാനിൽ വരുമേ
മണവാട്ടിയാം തിരുസഭയെ ചേർപ്പാൻ
ഒരുങ്ങീടുവിൻ എതിരേൽക്കുവാൻ
ഉണർന്നിരിപ്പിൻ നാഥൻ വരുമേ(2)
1 അശുദ്ധതയഖിലവും വെടിഞ്ഞീടുവിൻ
വിശുദ്ധി സമ്പൂർണ്ണരായ് വളർന്നീടുവിൻ
വിശുദ്ധ ദൂതസൈന്യത്തോടെ താൻ
വിശുദ്ധരെ ചേർപ്പാൻ ഭൂവിൽ വീണ്ടും വരുമേ
(ഒരുങ്ങിടുവിൻ)... ഉണരുക…
2 അന്ത്യകാലസംഭവങ്ങൾ നിറവേറുന്നേ
അന്ത്യവിധി നാൾ വരുന്നു മറന്നീടല്ലേ
കാന്തൻ സ്വർഗ്ഗീയ മണിയറയിൽ
കാന്തയുമായ് വാഴും കാലം ആസന്നമായി
(ഒരുങ്ങിടുവിൻ)... ഉണരുക…
3 കൃപയുടെ വാതിൽ വേഗം അടഞ്ഞീടുമേ
കൃപയുടെ നാഥൻ വിളി ശ്രവിച്ചീടുവിൻ
പാപജീവിതയാത്ര വെടിയാം
വിശ്വാസത്തിൻ പാത തന്നിൽ യാത്ര തുടരാം
(ഒരുങ്ങിടുവിൻ)... ഉണരുക…