എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും
പൊൻമുഖം ഞാനെന്നു കാണും
വാനിൽ വന്നന്തികേ എന്നു ചേർക്കും
വൻ വിനകൾ എന്നു തീരും
1 മന്ദിരം നീ തീർത്തു വേഗം വന്നു ചാരേ
ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നു
എന്നു നീ വന്നിടും യേശു നാഥാ
നിൻമുഖം ഞാനെന്നു കാണും
2 വീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്റെ പ്രിയൻ
എന്നുമെൻ ഞാനവന്റേതെന്നുമെന്നും
ലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലും
ജീവിതേശാ! നീ മതിയേ
3 ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി
ജീവനേകി സ്നേഹിച്ചല്ലോ വൻ കൃപയാൽ
മന്നിതിൽ ജീവിക്കും കാലമെല്ലാം
നിന്നെ മാത്രം സേവിക്കും ഞാൻ
4 ലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട
നിൻജനത്തിൻ കഷ്ടം മാത്രം എൻ പ്രമോദം
നിൻമഹാ പ്രേമത്തിൻ തീയണയ്ക്കാൻ
മന്നിലില്ല വൻ പ്രളയം
5 സ്വർഗ്ഗനാട്ടിൽ വന്നിടുമ്പോൾ എൻ ഹൃദയം
ആർത്തിയോടെ ചുറ്റും നോക്കും നിന്നെക്കാണ്മാൻ
പാടെഴും കാൽകരം കണ്ടിടുമ്പോൾ
വീണിടും ഞാൻ നിന്റെ മുമ്പിൽ
യേശു എൻ ഉള്ളത്തിൽ- എന്ന രീതി