Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kando kurishumarathil masiha thungi kondu marichu nilattil akramathal naraokkeyum vilumennu duhkham manassil thingimeykkum murivatettu (kando..) sakala bhuvanamorusakala pramanamullon akhila vasikalkkorugati varuthidaninnu (kando..) navu varandu daham novum kontutal tala rnnakasa bhumaddhye niradharam tungunnadu (kando..) jyothirmayanavanrevedana sahiyanno adityanum virachukhedam puntirulunnu (kando..) tan meyyin murivil ninninnilattil chorinja pon kuruti jalathinnenthu pakaramuntu (kando..) en athma snehita ninin punyattalatiya nnen papattin mochan amtannanugrahichalum (kando..)
കണ്ടോ കുരിശുമരത്തില്‍-മശിഹാ തൂങ്ങി കൊണ്ടു മരിച്ചു നിലത്തില്‍ അക്രമത്താല്‍ നരകേ-ഒക്കെയും വീഴുമെന്നു ദുഃഖം മനസ്സില്‍ തിങ്ങി-മെയ്ക്കും മുറിവതേറ്റു (കണ്ടോ..) സകല ഭുവനമൊരു-ശകല പ്രമാണമുള്ളോന്‍ അഖില വാസികള്‍ക്കൊരു-ഗതി വരുത്തിടാനിന്നു (കണ്ടോ..) നാവു വരണ്ടു ദാഹം നോവും കൊണ്ടുടല്‍ തള- ര്‍ന്നാകാശ ഭൂമദ്ധ്യേ നി-രാധാരം തൂങ്ങുന്നതു (കണ്ടോ..) ജ്യോതിര്‍മയനവന്‍റെ-വേദന സഹിയാഞ്ഞോ, ആദിത്യനും വിറച്ചു-ഖേദം പൂണ്ടിരുളുന്നു (കണ്ടോ..) തന്‍ മെയ്യിന്‍ മുറിവില്‍ നി-ന്നിന്നിലത്തില്‍ ചൊരിഞ്ഞ പൊന്‍ കുരുതി ജലത്തി-ന്നെന്തു പകരമുണ്ട്? (കണ്ടോ..) എന്‍ ആത്മ സ്നേഹിതാ നീ-നിന്‍ പുണ്യത്താലടിയ- ന്നെന്‍ പാപത്തിന്‍ മോചനം-തന്നനുഗ്രഹിച്ചാലും (കണ്ടോ..)