Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 347 times.
Phalamilla marame nin chuvattil kodali

1 phalamillaa marame nin chuvattil kodaali
chelavidum mumpe nee phalam thannaal kollaam

2 ilayallaathoru cherukani polumilla
ilakondu gunamenthe nilavum nishphalame

3 kilachu nin chuvadellaamilakki nannaakki
kala neekki valamidunnoru kollam koode

4 balamillaa kompukal khandikkappettu
phalamillathagniyil pathikkum naal varunne

5 phalamillaa marathinubhavichathenthorkka
valiya shapamathinu kodutheshumashiha

6 galathyalekhanam anjchirupathirandil
paulosu parayunna phalam nammil venam

7 sneham samadhanam deerghakshamayum
ithyadiyaam phalam eekanam menmel

ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി ചെലവിടും

1 ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി
ചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാം

2 ഇലയല്ലാതൊരു ചെറുകനിപോലുമില്ല
ഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേ

3 കിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കി
കള നീക്കി വളമിടുന്നോരു കൊല്ലം കൂടെ

4 ബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടു
ഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേ

5 ഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്ക
വലിയ ശാപമതിനു കൊടുത്തേശുമശിഹ

6 ഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽ
പൗലോസു പറയുന്ന ഫലം നമ്മിൽ വേണം

7 സ്നേഹം സമാധാനം ദീർഘക്ഷമയും
ഇത്യാദിയാം ഫലം ഏകണം മേന്മേൽ

More Information on this song

This song was added by:Administrator on 22-09-2020